07:55am 11 November 2026
NEWS
കേരളത്തിന്റെ സിഎസ്ബി ബാങ്ക് ഓർമ്മയാകുമോ? ആശങ്ക ഉയർത്തി കേന്ദ്ര സർക്കാരിന്റെ നീക്കം
11/09/2025  01:59 PM IST
nila
കേരളത്തിന്റെ സിഎസ്ബി ബാങ്ക് ഓർമ്മയാകുമോ? ആശങ്ക ഉയർത്തി കേന്ദ്ര സർക്കാരിന്റെ നീക്കം

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് നഷ്ടമാക്കുക ഒരു പെതുമേഖലാ ബാങ്കിനെ കൂടിയോ എന്ന ആശങ്ക ഉയരുന്നു. ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ (നിയന്ത്രണ) ഓഹരികൾ സ്വന്തമാക്കാൻ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്ക് (പഴയ പേര് കാത്തലിക് സിറിയൻ ബാങ്ക്) ലയനത്തിന്റെ നിഴലിലായിരിക്കുന്നത്. നിലവിൽ 40 ശതമാനം ഓഹരി പങ്കാളിത്തവുമായി സിഎസ്ബി ബാങ്കിന്റെ പ്രമോട്ടർ പദവിയിലാണ് ഫെയർഫാക്സ്. ഒരേസമയം രണ്ടു ബാങ്കുകളുടെ പ്രമോട്ടർ പദവി വഹിക്കാനാകില്ല എന്ന റിസർവ് ബാങ്കിന്റെ ചട്ടമാണ് സിഎസ്ബി ബാങ്കിന്റെ ലയനം എന്ന സാധ്യത ഉയർത്തുന്നത്. 

ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സിനെ കൂടാതെ ദുബായ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എൻബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഓക്ട്രീ ക്യാപിറ്റൽ മാനേജ്മെന്റ് എന്നിവയാണ് ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ (നിയന്ത്രണ) ഓഹരികൾ സ്വന്തമാക്കാൻ രംഗത്തുള്ളത്. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഇവർക്ക് റിസർവ് ബാങ്കിന്റെ ക്ലിയറൻസും കിട്ടിയിരുന്നു. എമിറേറ്റ്സ് എൻബിഡിക്കും ഫെയർഫാക്സിനുമാണ് ഓഹരികൾ നേടാൻ കൂടുതൽ സാധ്യത കൽപിക്കുന്നത്. ഇതിൽ ഫെയർഫാക്സ് വിജയിച്ചാൽ സിഎസ്ബി ബാങ്കിനു മുന്നിൽ ലയനത്തിന്റെ വഴി തുറന്നേക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ഒരാൾക്ക് ഒരേസമയം രണ്ടു ബാങ്കുകളുടെ പ്രമോട്ടർ ആയിരിക്കാൻ കഴിയില്ല എന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം. ഒന്നുകിൽ, ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വിറ്റൊഴിയണം. അല്ലെങ്കിൽ ഇരു ബാങ്കുകളെയും ലയിപ്പിക്കണം. സിഎസ്ബി ബാങ്കിൽ 40ശതമാനം ഓഹരി പങ്കാളിത്തവുമായാണ് പ്രമോട്ടർ പദവി ഫെയർഫാക്സ് വഹിക്കുന്നത്. ഐഡിബിഐ ബാങ്ക് ഓഹരികളും സ്വന്തമാക്കിയാൽ, ഓഹരി പങ്കാളിത്തം 15 വർഷത്തിനകം 26 ശതമാനത്തിലേക്ക് താഴ്ത്തേണ്ടിവരും. അതോടെ പ്രമോട്ടർ പദവിയും നഷ്ടപ്പെടാം. ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഇരു ബാങ്കുകളെയും ലയിപ്പിക്കേണ്ടി വരും. ഒരുലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. സിഎസ്ബി ബാങ്കിന്റെ വിപണിമൂല്യം 6,400 കോടി രൂപയും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img